ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍;

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍;

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍:

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍. സി.ബി.ഐ അന്വേഷണത്തിലാണ് യു.പിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാന്‍ 70 കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്.

70 കുട്ടികളും എച്ച്.ഐ.വി ബാധിതരാകാന്‍ സാധ്യതയുണ്ടെന്നന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 4 വയസ്സുള്ള കുട്ടികള്‍ മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ട്.പ്രായപൂര്‍ത്തിയാകാത്തവരെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിനും ഉള്ളടക്കം ഇന്റര്‍നെറ്റില്‍ വിറ്റതിനും രാം ഭവാനെ നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടികളില്‍ രാം ഭവന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു.സി.ബി.ഐ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റം ചെയ്തതായി കണ്ടെത്തിയത്.