ന്യൂഡൽഹി: വാത് വയ്പ്പ് കേസിൽ പെട്ട ക്രിക്കറ്റ്‌താരം ശ്രീശാന്തിന് , ബി സി സി ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയിട്ടില്ല. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും വിധി പ്രസ്താവനയിൽ ജസ്റ്റിസുമാരായ അശോകഭൂഷണും കെ എം ജോസഫും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഇനി നടപടി എടുക്കേണ്ടത് ബി സി സി ഐ ആണെന്നും കോടതി നിരീക്ഷിച്ചു.