സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ശോഭാ സുരേന്ദ്രൻ:
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ പ്രതിഷേധം ശക്തം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശം നടത്തിയ സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭാ സുരേന്ദ്രൻ രംഗ ത്തെത്തിയത്.
ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ളീല കമന്റ്. അജ്‌നാസ് അജ്‌നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശം നടത്തിയ സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂ.
കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെയെല്ലാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. എത്ര വലിയ നേതാവിന്റെ തണലിൽ ഇരുന്ന് ഇത്തരം അസഭ്യ വർഷങ്ങൾ നടത്തിയാലും, അവരെയെല്ലാം നിയമത്തിന്റെ വെളിച്ചത്തിൻ മുൻപിൽ കൊണ്ടുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്.
സൈബർ ഗുണ്ടകൾക്കും അവരുടെ തണലിൽ മറഞ്ഞിരിക്കുന്ന തീവ്രവാദികൾക്കും വേട്ടയാടാൻ സുരേന്ദ്രന്റെ മകളെ മാത്രമല്ല ഒരൊറ്റ സ്ത്രീയെയും വിട്ടുകൊടുക്കില്ല.