കല്ലമ്പലത്ത് വാഹനാപകടം. കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു:

കല്ലമ്പലത്ത് വാഹനാപകടം. കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു:

കല്ലമ്പലത്ത് വാഹനാപകടം. കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു:

തിരുവനന്തപുരം: കല്ലമ്പലത്ത് വാഹനാപകടം. അഞ്ച് പേർ മരിച്ചു. ദേശീയ പാതയിൽ തോട്ടയ്ക്കാട് ഭാഗത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അ‌ഞ്ച് പേർ സഞ്ചരിച്ച കാർ മീൻ ലോറിയിൽ ഇടിക്കുകയായിരുന്നു.

ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല. മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരാളുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ്.