കേരളം: കോവിഡ് വ്യാപനം അതിരൂക്ഷം;നിയന്ത്രണാതീതവുമെന്ന് ഐ എം എ:
തകിടം മറിഞ്ഞ് കേരളത്തിലെ കൊവിഡ് പ്രതിരോധം; കണ്ണൂരും എറണാകുളത്തും അടക്കം എട്ടു ജില്ലകളിലെ സ്ഥിതി രൂക്ഷമാകുന്നു.സംസ്ഥാന സർക്കാരിനെ വിമര്‍ശിച്ച്.ഐ എം എ. സംസ്ഥാനത്തെ കോവിഡ് നിരീക്ഷണസംവിധാനം കൂടുതൽ കര്‍ശനമാക്കണമെന്ന് ഐ എം എ .
ഇവിടെ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാത്തതിനാൽ കേരളത്തിൽ രോഗത്തെ പിടിച്ച് നിർത്താനാകുന്നില്ലെന്നും ഐ എം എ ചൂണ്ടിക്കാട്ടുന്നു. പി സി ആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.
രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചയായി കൂടിയിട്ടുണ്ട്. മറ്റ് രോഗങ്ങളുള്ളവരിലെ കൊറോണ ബാധിച്ചുള്ള മരണം കണക്കിൽ പെടുത്തുന്നില്ല. രോഗവ്യാപനം ഇതേ നിലയിൽ തുടർന്നാൽ തീവ്രപരിചരണമടക്കം പ്രതിസന്ധയിലായേക്കാനാണ് സാദ്ധ്യത.