കശ്‍മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് റോബർട്ട് വാദ്ര; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു:
ഡൽഹി: രാജ്യവിരുദ്ധ നീക്കങ്ങളുമായി കോൺഗ്രസ് . കശ്മീരിനെ ഒഴിവാക്കിയ ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര. ട്വിറ്ററിൽ വാദ്ര പങ്കു വെച്ച ഇന്ത്യയുടെ ഭൂപടമാണ് വിവാദമായിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അക്രമം നടത്തിയവരെ ന്യായീകരിച്ചു കൊണ്ടുള്ളതായിരുന്നു വാദ്രയുടെ ട്വീറ്റ്.ഇതിനെതിരെ കനത്ത പ്രതിഷേധമാണുയരുന്നത്.
റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ സമരം അക്രമാസക്തമായത് അപമാനകരമാണെന്നായിരുന്നു വികലമാക്കിയ ഇന്ത്യൻ ഭൂപടത്തിന് താഴെ വാദ്ര കുറിച്ചത്. അക്രമത്തിൽ പൊലീസുകാർക്ക് മർദ്ദനമേറ്റതിനെയും വദ്ര ന്യായീകരിക്കുന്നുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ പി ചിദംബരം ഉൾപ്പെടെയുള്ളവർ വാദിക്കുന്ന പശ്ചാത്തലത്തിലാണ് വാദ്രയുടെ പ്രവൃത്തി എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ള ഒരാൾ രാജ്യത്തിന്റെ വികലമായ ഭൂപടം ഉപയോഗിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം അസം കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും സമാനമായ വികലമായ മാപ്പ് ഉപയോഗിച്ചിരുന്നു. നേരത്തെ കോൺഗ്രസ് എംപി ശശി തരൂറും സമാനമായ മാപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഇന്ത്യയുടെ ഭൂപടം വികലമാക്കിയ റോബർട്ട് വാദ്രയുടെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. വാദ്ര കശ്മീരിനെ വേണ്ടി വന്നാൽ പാകിസ്ഥാന് കച്ചവടമാക്കാനും തയ്യാറാകുമെന്ന് ബിജെപി നേതാക്കളായ കുൽദീപ് സിംഗ് ചാഹലും ഹർഷ് സംഘ്വിയും അഭിപ്രായപ്പെട്ടു.photo courtesy.janam