നിയമനക്കളി മുഖ്യമന്ത്രിയുടെ ഓഫീസിലും; പ്രഭാവർമ ഉൾപ്പെടെ ഏഴ് പേരെ സ്റ്റാഫാക്കി ഉത്തരവ്:സര്‍ക്കാര്‍ ഉത്തരവ് പുറത്ത്:
തിരുവനന്തപുരം: പിൻവാതിൽ നിയമനവിവാദം ചൂടുപിടിച്ച് നിൽക്കെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏഴ് പേരെക്കൂടി നിയമിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, മാധ്യമ ഉപദേശകൻ പ്രഭാകരവർമ, പ്രസ് സെക്രട്ടറി പി എം മനോജ് ,പേഴ്സണല്‍ അസിസ്റ്റന്‍റ് പി.എ.ബഷീര്‍, ക്ലാര്‍ക്ക് ഇ.വി.പ്രിയേഷ്, ഓഫീസ് അസിസ്റ്റന്‍റ് അഭിജിത്ത് പി, ഇസ്മയില്‍ പി, ഡ്രൈവര്‍ എന്നിവരെയാണ് സ്ഥിരം പേഴ്സണല്‍ സ്റ്റാഫായി നിയമനം നല്‍കി ഉത്തരവായത്.. മന്ത്രിസഭ ചട്ടം ദേദഗതി ചെയ്താണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 37 ആയി ഉയര്‍ത്തിയിരിക്കുന്നത്.വിരമിക്കുമ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടിയാണു നടപടി. മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം.