തൊഴിലുഴപ്പുകാരായ തൊഴിലുറപ്പുകാരുടെ മുദ്രപ്പത്ര വെട്ടിപ്പ് പുറത്ത്:
വർക്കല ഇലകമണ് പഞ്ചായത്തിലെ 15 — ആം വാർഡിലാണ് ഇത്തരത്തിൽ മുദ്രപ്പത്രത്തട്ടിപ്പ് നടക്കുന്നതായ പരാതിയുണ്ടായിരിക്കുന്നത്.പല വീട്ടുകാരിൽ നിന്നും ഇതിന്റെ ചുമതലയിലുള്ളവർ വീട് പരിസരം വൃത്തിയാക്കുന്നതിന് ,വെട്ടിക്കിളക്കുന്നതിന് എന്നൊക്കെ പറഞ്ഞ് 200 രൂപയുടെ മുദ്രപ്പത്രമോ അല്ലെങ്കിൽ അത് വാങ്ങുന്നതിനായി 300 രൂപയോ ആണ് ഇവർ വാങ്ങി വന്നിരുന്നത്. ഇത് ഇക്കൂട്ടരുടെ ഒരു തട്ടിപ്പാണെന്ന് അറിഞ്ഞ സാഹചര്യത്തിലാണ് കലാധ്വനി ന്യൂസ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മുദ്രപ്പത്രം കൃഷി ആഫീസിൽ ആണ് സൂക്ഷിക്കുന്നതെന്ന് പറഞ്ഞതിൻ പ്രകാരം അന്വേഷിച്ചപ്പോൾ ഇങ്ങനൊരു ചട്ടം ഇല്ലെന്നാണ് ബന്ധപ്പെട്ട കൃഷി ഓഫീസ് അധികൃതർ പറഞ്ഞത്. മുദ്രപ്പത്രത്തിൽ ആർക്കും പല തിരിമറികളും നടത്താമെന്നിരിക്കെ ഒന്നുമെഴുതാത്ത മുദ്രപ്പത്രത്തിൽ ഒപ്പിട്ടു നൽകുന്നത് കുറ്റകരമായ അനാസ്ഥയാണ് .അതോടൊപ്പം ഇക്കൂട്ടർ സ്ഥിരമായി നടത്തി വന്നിരുന്ന 300 രൂപയുടെ വെട്ടിപ്പാണ് പുറത്തായിരിക്കുന്നത്.എന്നാൽ എത്രയോ ഇടങ്ങളിൽ ഈ പദ്ധതി നല്ല രീതിയിൽ നടക്കുമ്പോഴാണ് ഇവിടെ വെട്ടിപ്പ് മാത്രമായിരിക്കുന്നത് എന്ന പരാതി ഉയരുന്നത്.
പൊതുഇടങ്ങൾ കാടുകയറി കിടക്കുന്പോൾ വീടുകളിൽ ജോലി ചെയ്യാനാണ് ഇവർക്ക് കൂടുതലും താൽപ്പര്യം.ഒരാളുടെ ജോലി ആവശ്യമുള്ളിടത്ത് 25 പേരാണ് ഇവിടെ കൂട്ടത്തോടെ എത്തുന്നത്. തൊഴിലുഴപ്പാണ് നടത്തുന്നതെന്നാലും ഇവർക്ക് തൊഴിലുറപ്പിന്റെ ശമ്പളം കിട്ടും.വീടുകളിലെ ജോലിക്ക് ഏതാണ്ട് ആയിരം രൂപയോളം ഇവർ കിമ്പളമായി പിടിച്ച് വാങ്ങുന്നു. (കാപ്പി,ചായ,കടി എണ്ണത്തിൽ)അതിനു പുറമെയാണ് മുദ്രപ്പത്ര തട്ടിപ്പ്).
ശമ്പളം,കിമ്പളം പിന്നെ തട്ടിപ്പും. പലർക്കുമിത് അനുഭവപ്പെട്ടിട്ടും ആർക്കും മിണ്ടാട്ടമില്ലാത്തത് മലയാളിയുടെ പതിവ് ശൈലി.ചുവടറ്റം മുതൽ അഴിമതിയും വെട്ടിപ്പും മാത്രം.കൊമ്പന്റെ വഴിയേ മോഴയും എന്ന് പറയുന്നതെത്ര ശരി…!!!
വാൽക്കഷണം: ഒന്നുമെഴുതാത്ത മുദ്രപ്പത്രത്തിൽ ഒപ്പിട്ടോ , വാങ്ങി നൽകുകയോ ചെയ്യരുത് …പ്രതേകിച്ച് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഇടങ്ങളിൽ: