ദേശീയ കോൺഗ്രസ്സിൽ പൊട്ടിത്തെറി;കോൺഗ്രസ് ഒരു പിളർപ്പിലേക്കോ:
“Truth Is, We See Party Getting Weak”: Congress ‘Dissenters’ In Jammu”
(അവലോകനം)
കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ കടുത്ത ആരോപണവുമായി രംഗത്ത് .കോൺഗ്രസിൽ മുതിർന്ന നേതാക്കളോട് യാതൊരാലോചനയും നടത്തുന്നില്ലെന്നും രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കുന്ന കുറെ പേരുടെ കൂടാരമാണിന്നത്തെ കോൺഗ്രസ്സെന്നും അവർ ആരോപിക്കുന്നു.
കോൺഗ്രസ് ദുര്‍ബലമെന്നും നിർവീര്യമെന്നും കപിൽ സിബൽ ആരോപിച്ചപ്പോൾ ,ജന്നൽ ചാടി വന്നവരല്ല തങ്ങളെന്നാണ് മറ്റൊരു മുതിന്ന നേതാവായ ആനന്ദ് ശർമ പ്രതികരിച്ചത്.ജമ്മു കശ്മീരിൽ കൂടുന്ന Gandhi (ജി) 23 എന്ന മുതിർന്ന നേതാക്കളുടെ സംഘവും ഹൈകമ്മാണ്ടിന്റെ നിസ്സംഗതയിൽ നിരാശരാണ്. ഒരുപക്ഷെ പാർട്ടി വിട്ടാൽ തന്നെയും അത്ഭുതമില്ലെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . (ജി) 23 ഗ്രൂപ്പ് ഹൈകമാണ്ടിനെതിരെ നേരത്തെ പ്രതീകരിച്ചതിന്റെ പേരിൽ വെട്ടിനിരത്തൽ തുടങ്ങിയിരുന്നു. കോൺഗ്രസിൽ അന്തസോടെ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടായില്ലെങ്കിൽ മറ്റു പാർട്ടികളിലേക്ക് പോകാനോ അല്ലെങ്കിൽ ഒരു പിളർപ്പിനുള്ള സാധ്യതയെ ആണ് കാണുന്നത്.