സിറിയയിൽ കുട്ടികളോട് കൊടും ക്രൂരത; 27500 കുട്ടികൾ ഭീകരരുടെ കസ്റ്റഡിയിലെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്:

സിറിയയിൽ കുട്ടികളോട് കൊടും ക്രൂരത; 27500 കുട്ടികൾ ഭീകരരുടെ കസ്റ്റഡിയിലെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്:

സിറിയയിൽ കുട്ടികളോട് കൊടും ക്രൂരത; 27500 കുട്ടികൾ ഭീകരരുടെ കസ്റ്റഡിയിലെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്:

ന്യൂയോർക്ക്: സിറിയയിൽ ഭീകര സംഘടകൾ കുട്ടികളെ ക്രൂരമായി പിഡിപ്പിക്കുന്നതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലാവകാശ സമിതിയായ യൂണിസെഫാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിദേശരാജ്യങ്ങളിലെ കുട്ടികളെ ഐ.എസ് അടക്കം തടവിൽ വെച്ചിരിക്കുന്ന ഭീകരാവസ്ഥയും റിപ്പോർട്ടിൽ പറയുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഭരണകൂടത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.

ഇറാഖി പൗരന്മാരും സിറിയയിലെ 42,500 വിദേശികളും ആണ് ഭീകരസംഘടനകളുടെ പിടിയിലുള്ളത്. ഇവരിൽ 27500 പേരും കുട്ടികളാണ്. കുട്ടികളിൽ 90 ശതമാനം പേരും 12 വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്. 27500 കുട്ടികളെ അവരുടെ രാജ്യങ്ങൾക്ക് കൈമാറാൻ എടുത്ത തീരുമാനം കഴിഞ്ഞ ഒരു വർഷമായി നടപ്പായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.കോർട്ടേസി: janam

2021 തുടക്കത്തിലും പ്രദേശവാസികളായ കുട്ടികൾ സിറിയിലെ ആഭ്യന്തര കലാപത്തിലും ഭീകരാക്രമണത്തിലും കൊല്ലപ്പെടുന്നത് തുടരുകയാണ്. ജനുവരിയിൽ മാത്രം 22 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിലും മൈൻ സ്‌ഫോടനങ്ങളിലും കുട്ടികളാണ് ഇരകളാക്കപ്പെടുന്നത്. ഐ.എസ് അടക്കമുള്ള ഭീകരസംഘടനകൾ കുട്ടികളെ ലൈഗികാവശ്യത്തിനും ഉപയോഗിക്കുന്നതായ ഭീകരാവസ്ഥയും യൂണിസെഫ് ചൂണ്ടിക്കാട്ടി.