പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു; രാജിക്കത്ത് സോണിയയ്ക്ക് കൈമാറി:
ഡല്‍ഹി: മുതിര്‍ന്ന കോൺഗ്രസ്സ് നേതാവും നാല് തവണ ലോക്സഭാംഗവുമായിരുന്ന പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. നേതൃത്വം തുടര്‍ച്ചയായി തഴയുന്നുവെന്ന് ആരോപിച്ചാണ് ചാക്കോ പാർട്ടി വിട്ടത്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്കാര്യം പ്രഖ്യാപിച്ചത്.കോൺഗ്രസ്സിൽ നടക്കുന്നത് പാർട്ടിയുടെ അപചയവും ഗ്രൂപ്പടിസ്ഥാനത്തിലെ സീറ്റ് വീതം വെക്കലുമാണെന്ന് അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്.