വരണാധികാരികളുടേത് രാഷ്ട്രീയക്കളിയോ..? സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ കേസിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി:

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയ സംഭവത്തിൽ നിർണ്ണായക ഇടപെടലുമായി കേരള ഹൈക്കോടതി. പത്രികകൾ തള്ളിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഇന്ന് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.സംഭവത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പത്രികകൾ തള്ളിയത് കരുതിക്കൂട്ടിയാണെന്നും വരണാധികാരികൾ രാഷ്ട്രീയം കളിക്കുകയാണെന്നും നടപടി ഏകപക്ഷീയമാണെന്നുമുള്ള ആരോപണം ബിജെപി ഉയർത്തി.കഴിഞ്ഞ ദിവസമാണ് തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകൾ തള്ളിയത്.