നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി:

നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ രാജ്യസഭയും  പാസാക്കി:

നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി:

ന്യൂഡൽഹി: നേരത്തെ ലോക്‌സഭയും പാസ്സാക്കിയിരുന്ന നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. കോൺഗ്രസിന്റെയും ആം ആ്ദമി പാർട്ടി അംഗങ്ങളുടെയും പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും ഇടയിലായിരുന്നു ബിൽ പാസാക്കിയത്.

നിയമ നിർമാണ സഭകളും ഭരണകർത്താക്കളും കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനും അവ്യക്തതകൾ ഒഴിവാക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി . കിഷൻ റെഡ്ഡി പറഞ്ഞു.തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരം പിടിച്ചുപറിക്കുകയെന്ന ലക്ഷ്യം ബില്ലിന് പിന്നിൽ ഇല്ല. ഡൽഹിയുടെ ഭരണാധികാരിയായ ലഫ്റ്റനന്റ് ഗവർണർക്ക് ഇത് കൂടുതൽ അധികാരവും നൽകുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ആക്ട് 1991 ന്റെ ഭേദഗതിയാണ് ബില്ലിലൂടെ യാഥാർത്ഥ്യമായത്.