ഇടത് പക്ഷവും യുഡിഎഫും തങ്ങളെ എങ്ങനെ പറ്റിച്ചുവെന്ന് ജനങ്ങൾ തിരിച്ചറിയുന്നിടത്ത്; ബിജെപി അധികാരത്തിലെത്തിയാൽ അക്രമരാഷ്ട്രീയം അവസാനിപ്പിക്കും; ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കും : പ്രധാനമന്ത്രി

പാലക്കാട് : ഭാരതീയ ജനതാ പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയാൽ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുപ്പത് വെള്ളിക്കാശിന് വേണ്ടി യൂദാസ്, യേശുക്രിസ്തുവിനെ ഒറ്റിയത് പോലെ സ്വർണ്ണത്തിനും കാശിനും വേണ്ടി എൽഡിഎഫ് കേരള ജനതയെ ഒറ്റിയെന്ന് … സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.കേരളത്തിൽ മാടമ്പികളായി വിലസുന്ന ഇടത് പക്ഷ നേതാക്കൾ അണികളെ ഉപയോഗിച്ച് എതിരാളികളെ കൊല്ലുകയാണ്. ജനാധിപത്യത്തിൽ അക്രമരാഷ്ട്രീയം അനുവദിക്കാനാവില്ല. ആശയപരമായി ഏറ്റുമുട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. സദ് ഭരണത്തിനും, പുരോഗതിക്കും, സമാധാനത്തിനും വേണ്ടി ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇടത് വലത് മുന്നണികൾ നമ്മുടെ സംസ്കാരത്തെ അവഹേളിക്കുന്നവരായി മാറിയിരിക്കുന്നു. അവരുടെ നേതാക്കൾ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അപഹസിക്കുന്നു. സർക്കാറിന്റെ ലാത്തിക്ക് ജനങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നാടിന്റെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഭാരതീയ ജനതാ പാർട്ടി എന്നും മുന്നിലുണ്ടാവും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി ജനങ്ങളുടെ ആശീർവാദം വാങ്ങാനാണ് താൻ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ അവസ്ഥയിൽ നിന്നും തികച്ചും നവീനമായ മാറ്റത്തിന് വേണ്ടിയുള്ള വീക്ഷണങ്ങളുമായാണ് താൻ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടത് പക്ഷവും യുഡിഎഫും തമ്മിലുള്ള രഹസ്യ ബാന്ധവമായിരുന്നു കാലകാലങ്ങളായി കേരള രാഷ്ട്രീയത്തിൽ ഒളിഞ്ഞിരുന്ന ചീഞ്ഞ രഹസ്യം. എന്നാൽ ഇന്ന് ആദ്യമായി കേരളത്തിലെ വോട്ടർമാർ ചോദിക്കുകയാണ്; ‘എന്തിനാണീ ഒത്തുകളി?‘ ഇടത് പക്ഷവും യുഡിഎഫും തങ്ങളെ എങ്ങനെ പറ്റിച്ചുവെന്ന് ജനങ്ങൾ തിരിച്ചറിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.