ബിഗ് ബോസ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ:
മുംബൈ: ബിഗ്ബോസ് താരം ദേശീയ മയക്കുമരുന്ന് അന്വേഷണ ഏജൻസിയുടെ പിടിയിലായി. ബിഗ് ബോസ് 7 എന്ന പരിപാടിയിലൂടെ ബോളിവുഡിലടക്കം പ്രശസ്തനായ അജാസ് ഖാനാണ് പിടിയിലായത്.
സിനിമാ സീരിയൽ രംഗത്തെ മയക്കുമരുന്ന് ലോബികളെ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് അന്വേഷണം അജാസിലേയ്ക്കും എത്തിയത്. എട്ടുമണിക്കൂർ നേരം ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ തെളിവുകളും നിരത്തിയാണ് അജാസിനെക്കൊണ്ട് വിവരങ്ങൾ പറയിച്ചത്. ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് നാർക്കോട്ടിക് ബ്യൂറോ പ്രത്യേക സംഘം അജാസിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം ആരോഗ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് അജാസ് മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അജാസുമായി ബന്ധപ്പെട്ട് അന്ധേരിയിലും ലോഖണ്ഡ് വാലാ മേഖലയിലും അന്വേഷണ സംഘം റെയ്ഡ് നടത്തി രേഖകൾ കണ്ടെടുത്തിരുന്നു. 2019ൽ സമൂഹമാദ്ധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ ഇട്ടതിന് അജാസിന്റെ പേരിൽ കേസുണ്ട്. ബിഗ് ബോസിലും സഹതാരത്തെ ഉപദ്രവിച്ചതിന് ഏറെ വിമർശനം കേട്ട താരമാണ് അജാസ്.courtesy.Janam