അയ്യന്റെ മണ്ണിൽ ശരണം വിളിച്ച് പ്രധാനമന്ത്രി:
പത്തനംതിട്ട: അയ്യന്റെ മണ്ണിൽ ശരണം വിളിച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ് റാലിയെ അഭിസംബോധന ചെയ്തത്. ശബരമില യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തന്മാർക്കെതിരെ സ്വീകരിച്ച നടപടികളെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.പ്രധാനമന്ത്രിയുടെ ശരണം വിളിയെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ എറ്റുവിളിച്ചത്.
എൽഡിഎഫ് സർക്കാർ എന്തൊക്കെയാണ് ചെയ്തിരിക്കുന്നത്? ആദ്യം അവർ കേരളത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് അവർ അവരുടെ ഏജന്റുമാരെ ഉപയോഗിച്ച് വിശുദ്ധ കേന്ദ്രങ്ങളെ നശിപ്പിച്ചു. പൂക്കളുമായി സ്വീകരിക്കേണ്ട സ്വാമിമാരെ കേരള സർക്കാർ വരവേറ്റത് ലാത്തികളുമായിട്ടാണ്. അവർ ക്രിമിനലുകളായിരുന്നില്ല.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
പത്തനംതിട്ടയിൽ ബിജെപിയുടെ പ്രചാരണ യോഗത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ ശരണം വിളിച്ചു. വലിയ ആവേശത്തോടെയാണ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ മന്ത്രജപം ഏറ്റുവിളിച്ചത്.