ഐ എസ്‌ ആർ ഓ ചാരകേസ് ഗൂഢാലോചന;സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി :

ഐ എസ്‌ ആർ ഓ ചാരകേസ് ഗൂഢാലോചന;സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി :

ഐ എസ്‌ ആർ ഓ ചാരകേസ് ഗൂഢാലോചന;സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി :

ഡൽഹി : ഐ എസ്‌ ആർ ഓ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി ജസ്റ്റിസ് ജൈന സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ് സമിതി റിപ്പോർട്ട് സി ബി ഐക്ക് കൈമാറുമെന്നും റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി നിർദ്ദേശിച്ചു റിപ്പോർട്ടിൽ ഗൗരവമേറിയ കണ്ടത്തലുണ്ടെന്നും പറഞ്ഞ കോടതി റിപ്പോർട്ട് നമ്പി നാരായണനും കൈമാറില്ലെന്നും പറഞ്ഞു കേരളം പോലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുക അന്വേഷണ റിപ്പോർട്ട് മൂന്നു മാസത്തിനകം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു .2018 സെപ്റ്റംബറിൽ ആണ് ചാരക്കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി കെ ജൈന അധ്യക്ഷനായുള്ള സമിതിക്കു സുപ്രിം കോടതി രൂപംനൽകിയത് 2020 ഡിസംബർ 14 ,15 തീയതികളിൽ തിരുവനന്തപുരത്തു വച്ച് നടത്തിയ തെളിവെടുപ്പിൽ നമ്പി നാരായണന്റെ ഭാഗം വിശദമായി കേട്ടിരുന്നു