പതഞ്ഞുയരുന്ന ആവേശത്തിലാണ് കേരളത്തിൽ ബി.ജെ.പി. യെങ്കിലും …ഇടതും വലതും കക്ഷികളെ മാത്രം ഫോക്കസ് ചെയ്യുന്ന മാധ്യമങ്ങളും ചാനലുകളും എൻ.ഡി. എ. യെ ചിത്രത്തിൽ കൊണ്ടുവരുന്നില്ല.എന്നാൽ ഒരു വലിയ തരംഗം അല്ലെങ്കിൽ അനുകൂല ഘടകം ബിജെപി യ്ക്ക് ഉണ്ടെന്നുള്ളത് സത്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കലാധ്വനി ഓൺലൈൻ പോർട്ടൽ നടത്തിയ സർവേയിൽ കണ്ടെത്തിയതാണിത്. ബിജെപി യുടെ മാധ്യമ അനുകൂല റിപ്പോർട്ടിങ് കുറവായതിനാൽ തരംഗത്തിന്റെ വ്യാപ്തി എല്ലാവർക്കും ഒരുപോലെ അറിയാനാകുന്നില്ല. അതിനായുള്ള ശ്രമം വരും ദിനങ്ങളിൽ ഉണ്ടാകുമെങ്കിൽ കേരളത്തിന്റെ ജനവിധി മറ്റൊന്നായിരിക്കും.ബിജെപി യ്ക്ക് വൻ സാധ്യതയാണുള്ളത്.അതിനാലവർ പതഞ്ഞുയരുന്ന ആവേശത്തിലാണ് .ഇടതും വലതും മുന്നണികൾക്ക് കാലിടറുന്നോ അതോ അവരുടെ ആവേശം പുതഞ്ഞു പോകുന്നോ എന്ന സംശയവും ജനപക്ഷത്ത് നിന്നുയരുന്നുണ്ട്. ആറു മുതൽ പത്ത് സീറ്റുകൾക്ക് വരെയുള്ള ബിജെപി സാധ്യത ,കണ്ടില്ലെന്നു നടിക്കാനാവില്ല