മാനദണ്ഡങ്ങൾ ലംഘിച്ച് വാക്സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി:
തിരുവനന്തപുരം : സംസ്ഥാനത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കോവിഡ് വാക്സിൻ സ്വീകരിച്ചതായി പരാതി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ ബോറിസ് പോൾ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.നിലവില്‍ 45 വയസ്സില്‍ താഴെയുള്ളവര്‍ക്കായി വാക്സിനേഷന് ആരംഭിച്ചിട്ടില്ലെന്നതും ചിന്ത ആരോഗ്യ പ്രവര്ത്തകയല്ലെന്നതും ചൂണ്ടിക്കാട്ടിയാണ് പരാതി.
സംസ്ഥാനത്ത് പിന്‍വാതില്‍ വാക്സിനേഷന് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് വാക്സിനേഷന് നടത്തിയ വിവരം ചിന്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.