‘വിശ്വാസവഞ്ചകൻ’; രാജിവച്ച മക്കള്‍ നീതി മയ്യം പാർട്ടി വൈസ് പ്രസിഡണ്ടിനെതിരെ കമൽ ഹാസൻ:

‘വിശ്വാസവഞ്ചകൻ’; രാജിവച്ച മക്കള്‍ നീതി മയ്യം പാർട്ടി വൈസ് പ്രസിഡണ്ടിനെതിരെ കമൽ ഹാസൻ:

‘വിശ്വാസവഞ്ചകൻ’; രാജിവച്ച മക്കള്‍ നീതി മയ്യം പാർട്ടി വൈസ് പ്രസിഡണ്ടിനെതിരെ കമൽ ഹാസൻ:

ചെന്നൈ: പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് രാജിവച്ച മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് ആര്‍ മഹേന്ദ്രനെതിരെ കമല്‍ ഹാസന്‍. ആര്‍ മഹേന്ദ്രനെ ‘വിശ്വാസവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ച കമൽ ഹാസൻ, പാർട്ടിയിലെ ഒരു ‘പാഴ്‌ച്ചെടി’ സ്വയം ഒഴിഞ്ഞു പോയതിൽ സന്തോഷം ഉണ്ടെന്ന് പറഞ്ഞു.

കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് ആര്‍ മഹേന്ദ്രന്‍ രാജിവച്ചത്. പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും രാജി സന്നദ്ധത അറിയിച്ചതോടെയാണ് ആര്‍ മഹേന്ദ്രന്‍പാർട്ടി വിട്ടത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും ഒഴിയുകയാണെന്നും പാര്‍ട്ടി അധ്യക്ഷന് നല്‍കിയ കത്തില്‍ മഹേന്ദ്രന്‍ വ്യക്‌തമാക്കി.