എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്:
കൊച്ചി:തുടർ മന്ത്രിസഭയിലെ മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മെയ് 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മുൻ മന്ത്രി എകെ ശശീന്ദ്രൻ തുടരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെങ്കിലും ഒരു വിഭാഗം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന അധ്യക്ഷനും അദ്ദേഹത്തെ പിന്തുണക്കുന്നവരും തോമസ് കെ തോമസിന് വേണ്ടി നിലയുറപ്പിച്ചേക്കും. ഇത് മുൻകൂട്ടി കണ്ട ശശീന്ദ്രന്റെ അണികൾ അതിനെ ചെറുക്കാൻ ശക്തമായി രംഗത്തുണ്ട്.