തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു;

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു;

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു:

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.സ്റ്റാലിനോടൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.സ്റ്റാലിന്റെ മകൻ ഉദയനിധി മന്ത്രിസഭയിൽ ഇല്ല. ആഭ്യന്തരം, നയരൂപീകരണം, പൊതുഭരണം തുടങ്ങിയ വകുപ്പുകൾ സ്റ്റാലിനായിരിക്കും കൈകാര്യം ചെയ്യുക.

 

എ ഐ എ ഡി എം കെ നേതാവ് ഒ പനീർശെൽവം, കോൺഗ്രസ് നേതാവ് പി ചിദംബരം, എം ഡി എം കെ നേതാവ് വൈകോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.