ഈദിന് മുന്നോടിയായി ബംഗാളിൽ മത, സാംസ്‌കാരിക കൂട്ടായ്മയ്ക്ക് അനുമതി നൽകി മമത:

ഈദിന് മുന്നോടിയായി ബംഗാളിൽ മത, സാംസ്‌കാരിക കൂട്ടായ്മയ്ക്ക് അനുമതി നൽകി മമത:

ഈദിന് മുന്നോടിയായി ബംഗാളിൽ മത, സാംസ്‌കാരിക കൂട്ടായ്മയ്ക്ക് അനുമതി നൽകി മമത:

കൊൽക്കത്ത: കൊറോണ വ്യാപനം ബംഗാളിൽ രൂക്ഷമാകുന്നതിനിടെ ഈദിന് മുന്നോടിയായി ബംഗാളിൽ മത, സാംസ്‌കാരിക കൂട്ടായ്മയ്ക്ക് അനുമതി നൽകി മമത സർക്കാർ. അൻപത് പേർക്ക് പങ്കെടുക്കാവുന്ന കൂട്ടായ്മകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. കൊറോണ വ്യാപനം ബംഗാളിൽ രൂക്ഷമാകുന്നതിനിടെയാണ് സർക്കാർ നടപടി.

 സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിലാണ് മമത നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്.കൊറോണ വ്യാപനം കണക്കിലെടുത്ത് പല ഒത്തുചേരലുകളും വേണ്ടെന്ന് മുസ്ലീം സമുദായ നേതാക്കൾ തീരുമാനിച്ചിരുന്നു.   വലിയ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്ന് അഭ്യർത്ഥിച്ചാണ് അൻപത് പേർ വരുന്ന മത, സാംസ്‌കാരിക ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായി മമത വ്യക്തമാക്കിയത്.

നേരത്തെ ദുർഗാപൂജയ്ക്കും സരസ്വതീപൂജയ്ക്കും രാമ നവമി ആഘോഷങ്ങൾക്കും മമത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ബിജെപി പ്രചാരണ വിഷയമാക്കി യിരുന്നതാണ് .

ബംഗാളിൽ 1,26027 ആക്ടീവ് കൊറോണ കേസുകളാണ് നിലവിൽ ഉളളത്. ഇതുവരെ 12,327 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.