സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരം വെള്ളത്തിലായി: ഫ്ളഡ് ഫ്രീ സിറ്റി എന്നത് വെറും സ്വപനം മാത്രം:
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിശക്തമായ വേനൽ മഴ. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്.മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി.തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി. തമ്പാനൂരിൽ റെയില്‍വേ ട്രാക്കിലേക്ക് വെള്ളം കയറി. കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും എസ് എസ് കോവില്‍ റോഡിലും വെള്ളകെട്ടുണ്ടായി.ഫ്ളഡ് ഫ്രീ സിറ്റി എന്നത് തിരുവനന്തപുരത്തിന്റെ വെറും സ്വപനം മാത്രമെന്നതും യാഥാർഥ്യമായി.
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 14 വരെ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.