കണ്ണീരിലാഴ്ന്ന സൗമ്യയുടെ വീട്ടിലേക്ക് ആശ്വാസവുമായി പ്രധാനമന്ത്രിയുടെ പ്രതിനിധിയെത്തി… കേന്ദ്രമന്ത്രി മുരളീധരൻ:
ഇസ്റായേലിന്റെ മാലാഖയായ സൗമ്യയുടെ, കണ്ണീരിലാഴ്ന്ന കീരിത്തോടിലെ കുടുംബ വീട്ടിലേക്ക് ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയെത്തി. കേന്ദ്രമന്ത്രി വി . മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായെത്തിയത്. കുടുംബാങ്ങങ്ങളെയും, സൗമ്യയുടെ ഭർത്താവ്, മകൻ എന്നിവരെ ആശ്വസിപ്പിക്കുകയും എല്ലാവിധ പിന്തുണയും അദ്ദേഹം അവർക്ക് വാഗ്ദാനം ചെയ്തു.
എന്നിരിക്കിലും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെയും ഓരാശ്വാസ വാക്കു പോലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും കുടുംബാങ്ങങ്ങളും ദുഖത്തോടെ പ്രതികരിച്ചു. എം എൽ എ അല്ലെങ്കിലും പി സി ജോർജ്ജ് മാത്രമാണ് സൗമ്യയുടെ കുടുംബത്തിനായി ദുഃഖ ഘട്ടത്തിൽ കൂടെ നിന്നത്.