മന്ത്രി കെ.രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മന്ത്രിയ്ക്ക് പരിക്കില്ല:
വർക്കല : മന്ത്രി കെ.രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മന്ത്രിക്കു പരിക്കുകളൊന്നുമില്ല. വാഹനത്തിനു ചെറിയ കേടുപറ്റിയിട്ടുണ്ട്. ദേശീയപാതയിൽ ആലംകോട് കൊച്ചുവിള പെട്രോൾപമ്പിനു സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്കു പോയ മന്ത്രിയുടെ വാഹനത്തിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. രണ്ടു വാഹനത്തിലെയും യാത്രക്കാർക്കു പരിക്കില്ല. പോലീസിനെ വിവരമറിയിച്ച ശേഷം മന്ത്രി അതേ വാഹനത്തിൽ തന്നെ തൃശ്ശൂരിലേക്കു പോയി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് കലാധ്വനി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #CovidBreak #IndiaFightsCorona.