കേരള തീരത്തേക്ക് ആയുധവുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യവിവരം; തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം:

ചെന്നൈ :തമിഴ്‌നാട്, കേരളാ തീരങ്ങളിൽ അതീവ സുരക്ഷാ നിര്‍ദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിന് കൂടി കൈമാറിയിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

ശ്രീലങ്കയില്‍ നിന്ന് ചില ബോട്ടുകള്‍ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.ഇന്ത്യൻ കോസ്റ്റ ഗാർഡും പോലീസും നിതാന്ത ജാഗ്രതയിലാണ് .

കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് സൂചന.