രാജ്യത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ട്ടിച്ച കെജരിവാൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി:
‘കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചപ്പോൾ ഓക്സിജൻ ആവശ്യകത പെരുപ്പിച്ച് കാട്ടി, പ്രാണവായു ആവശ്യമായിരുന്ന 12 സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയ കെജരിവാൾ സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സുപ്രീം കോടതി സമിതി.
ഡൽഹി: വേണ്ടുന്നതിലുമധികം ഓക്സിജൻ ആവശ്യപ്പെട്ട് പ്രതിസന്ധി സൃഷ്ടിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെജരിവാൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി എം പി ഗൗതം ഗംഭീർ ആവശ്യപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ നാളുകളിൽ യഥാർത്ഥ ആവശ്യകതയുടെ നാല് മടങ്ങ് ഓക്സിജൻ ആവശ്യപ്പെട്ട് പ്രതിസന്ധി സൃഷ്ടിച്ച അരവിന്ദ് കെജരിവാൾ അൽപ്പമെങ്കിലും നാണം അവശേഷിക്കുന്നുവെങ്കിൽ രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
ഡൽഹി സർക്കാർ വേണ്ടതിലധികം ഓക്സിജൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഓക്സിജൻ ദൗർലഭ്യം ഉണ്ടായതായും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതായും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കുറ്റപ്പെടുത്തി. എങ്ങനെ ഒച്ചപ്പാടുണ്ടാക്കണമെന്ന് ഡൽഹി സർക്കാരിൽ നിന്നും പഠിക്കേണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തോട് പൊരുതുമ്പോൾ യഥാർത്ഥ ഓക്സിജൻ ആവശ്യകതയുടെ നാല് മടങ്ങ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടുവെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സമിതി കണ്ടെത്തിയിരുന്നു. ഡൽഹി സർക്കാരിന്റെ ഈ നടപടി ഓക്സിജൻ ആവശ്യമായിരുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വാൽക്കഷണം: ജനങ്ങളെ കൊല്ലാക്കൊല നടത്താൻ ശ്രമിച്ച അരവിന്ദ് കെജ്രിവാളിനെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് എത്ര കണ്ടാലും കൊണ്ടാലും മതിയായില്ലേ..?