ജമ്മു.. കാശ്മീർ മണ്ഡലങ്ങളുടെ പുനർനിർണയം;കമ്മീഷൻ അംഗങ്ങൾ ശ്രീനഗറിൽ:
കാശ്മീർ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീർ ഭരണപദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. ലോക്സഭാ,നിയമസഭാ മണ്ഡലങ്ങളാണ് പുനര്‍നിര്‍ണയിക്കുന്നത്.
ബിജെപി,കോൺഗ്രസ്, കാശ്മീർ പാന്തേഴ്സ് പാർട്ടി എന്നിവർ ഈ നടപടിയെ സ്വാഗതം ചെയ്തപ്പോൾ, പിഡിപി വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. എന്നാൽ പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ കക്ഷിരാഷ്ട്രീയമെന്നേ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിരുന്നതിൽ നിന്നും പിഡിപി പിന്നോക്കം പോവുകയായിരുന്നു.