കണ്ണൂരിലെ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, നാല്​ പേര്‍ ആശുപത്രിയില്‍:

കണ്ണൂരിലെ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, നാല്​ പേര്‍ ആശുപത്രിയില്‍:

കണ്ണൂര്‍: വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാൾ മരിച്ചു.കണ്ണൂരിലെ തോട്ടട അവേരയിലെ വൃദ്ധ മന്ദിരത്തിലാണ് സംഭവം. പീതാംബരന്‍ (65) എന്നയാളാണ് മരിച്ചത്. മറ്റു നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അബ്ദുള്‍ സലാം ( 75), റഫീഖ് (37), ഗബ്രിയേല്‍ (56), പ്രകാശന്‍ (52) എന്നിവരെയാണ് കണ്ണൂര്‍ ശ്രീ ചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പീതാംബരന്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു.