ഇതെന്തു കോവിഡ് മാനദണ്ഡം…?

ഇതെന്തു കോവിഡ് മാനദണ്ഡം…?

ഇതെന്തു കോവിഡ് മാനദണ്ഡം…?

കോവിഡ് എന്ന മഹാമാരിയെ തുരത്താൻ രാജ്യം പതിനെട്ടടവും പയറ്റുമ്പോൾ ,കേരളം ഒരു വിചിത്രമായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നതാണ് വിവിധ സംഭവ പരമ്പരകളിൽ നിന്ന് മനസിലാക്കാനാകുന്നത്.കോവിഡ് മാനദണ്ഡമെന്ന മറപിടിച്ച് സമൂഹത്തിന്റെ നാനാ തുറകളിൽ വിവിധ തൊഴിലുകൾ ചെയ്തു നിത്യവൃത്തി കണ്ടെത്തിക്കൊണ്ടിരുന്ന ഭൂരിഭാഗത്തേയും വീട്ടിലിരുത്തുമ്പോൾ ബിവറേജാസ് ,കെ എസ് ആർ ടി സി സർവീസുകൾ തുടങ്ങിയവക്കൊന്നും യാതൊരു നിയന്ത്രണങ്ങളുമില്ല.ഈ രണ്ടിടങ്ങളിലും തിക്കും തിരക്കും അതുപോലെ കുത്തി നിറച്ചുള്ള യാത്രയുമാണ്.

പല കച്ചവട സ്ഥാപനങ്ങളും ആഴ്ചയിൽ ഒരു ദിവസമാണ് തുറക്കുന്നത്. അതിനു പിന്നാലെ പോലീസും സ്പെഷ്യൽ മജിസ്‌ട്രേട്ടും ഒക്കെ അവിടെ എത്തിയിരിക്കും . മാനദണ്ഡം പാലിക്കുന്നില്ലെന്നു അവർ പറഞ്ഞാൽ തീർന്നു. ഫൈൻ ഉറപ്പായും കിട്ടിയിരിക്കും. ചോദ്യം ചെയ്‌താൽ കാര്യങ്ങളെല്ലാം വീണ്ടും കുഴഞ്ഞു മറിയും. അതിനു ഇന്നലത്തെ ചടയമംഗലം സംഭവത്തിൽ മറ്റൊരാൾക്ക് വേണ്ടി പ്രതികരിച്ച ഗൗരിനന്ദ എന്ന പെൺകുട്ടിയുടെ അനുഭവം മാത്രമെടുത്താൽ മതിയല്ലോ.

ഒരു ബാങ്കിൽ അല്ലെങ്കിൽ ATM ൽ ഏറിയാൽ പത്തോ ഇരുപതോ പേര് ഉണ്ടായേക്കാം.ബിവറേജിലെ സ്ഥിതി അതല്ല. പത്ത് അല്ലെങ്കിൽ ഇരുപത് പേര് നിൽക്കുന്നിടത്ത് കോവിഡ് മാനദണ്ഡം ലംഖിക്കപ്പെടുന്നുണ്ടെകിൽ തീർച്ചയായും ഇത്രയധികം വെള്ളമടിക്കാരെത്തുന്ന ബിവറേജസ്സിൽ എന്തുകൊണ്ട് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ല എന്നത് തന്നെ അതിശയകരമാണ് .ATM അഥവാ ബാങ്കുകളിൽ എത്തുന്നവരിൽ പലരും പല അത്യാവശ്യവുമായി എത്തുന്നവരായിരിക്കും. അവരനുഭവിക്കുന്ന വ്യഥയിൽ ചിലപ്പോൾ അല്പമൊക്കെ മറവി പറ്റിയെന്നു വരാം.. അവിടെയാണ് പോലീസിന്റെ നന്മയുടെ കിരണം പതിയേണ്ടത്.

ഇക്കഴിഞ്ഞ ബക്രീദ് കാലത്ത് കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ വരുത്തിയ ഇളവിന്റെ പ്രത്യാഘാതവും ജനങ്ങളിപ്പോൾ അനുഭവിക്കുകയാണ് . അന്ന് പതിനായിരത്തിൽ താഴെ മാത്രമായിരുന്ന കോവിഡ് വ്യാപനം ഇന്ന് 22000 കടന്നിരിക്കുന്നു. ഈ ഇളവിനെതിരെ ബഹുമാനപ്പെട്ട കോടതി തന്നയും വടിയെടുത്തിരുന്നതാണ് എന്നുമോർക്കുക. ചില വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകിയും അല്ലെങ്കിൽ കണ്ണടച്ചും പ്രവർത്തിക്കുന്നതിലൂടെ ചടയമംഗലം പോലുള്ള സംഭവങ്ങൾ കൂടുകയേ ഉള്ളു .കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന ഏർപ്പാട്…

പൊലീസായാലും,എം എൽ എ ,എം പി ആയാലും അവരുടെ തെറ്റ് കുറ്റങ്ങളൊന്നും അങ്ങോട്ട് കയറി ചോദിച്ചു കളയരുത്…ഇവിടെ കോവിഡ് മാനദണ്ഡം ചോദിച്ചതിന് പെൺകുട്ടിക്കെതിരെ കേസ് .പാലക്കാട് എം പി യോട് മാനദണ്ഡം പാലിക്കാത്തതെന്തെന്നു ചോദിച്ച യുവാവിന് കിട്ടിയത് കഠിന മർദ്ദനവും കയ്യിൽ കയറി പിടിച്ചെന്ന എം പി യുടെ വക തരം താഴ്ന്ന ഭീഷണിയും. നമ്പർ ഒന്നാണ് കേരളം ..!