ഭരണ കക്ഷി രാഷ്ട്രീയ ഒത്താശ; കോവിഡ് വാക്സിൻ കരിഞ്ചന്തയിലെന്നു ആക്ഷേപമുയരുന്നു:

ഭരണ കക്ഷി രാഷ്ട്രീയ ഒത്താശ; കോവിഡ് വാക്സിൻ കരിഞ്ചന്തയിലെന്നു ആക്ഷേപമുയരുന്നു:

ഭരണ കക്ഷി രാഷ്ട്രീയ ഒത്താശ; കോവിഡ് വാക്സിൻ കരിഞ്ചന്തയിലെന്നു ആക്ഷേപമുയരുന്നു:

കോവിഡ് വാക്സിൻ സാധാരണ രീതിയിൽ ബുക്ക് ചെയ്ത് എടുക്കാൻ നിർവാഹമില്ലാതിരിക്കേ സ്വകാര്യ ആശുപത്രികളിലൂടെ യാതൊരു ബുക്കിങ്ങുമില്ലാതെ യഥേഷ്ടം ലഭിക്കുന്നതിന് പിന്നിൽ ഭരണകക്ഷി രാഷ്ട്രീയത്തിന്റെ ഇടപെടലും കമ്മീഷൻ വ്യവസ്ഥയുമാണെന്നു പരക്കെ പരാതിയുയരുന്നു. ഒന്നുകിൽ പാർട്ടിക്കാർക്ക് അല്ലെങ്കിൽ അവരുടെ പിണിയാളുകൾക്ക്എന്ന അവസ്ഥയാണിപ്പോൾ. കോവിഡ് മാനദണ്ഡം കൂടി എടുത്തുകളഞ്ഞതോടെ നിര്ബന്ധമായി അടിച്ചേൽപ്പിക്കുന്ന പിഴയെയും പെറ്റിയെയും പേടിച്ചും ജനങ്ങൾ നെട്ടോട്ടമോടുകയാണ്. സർക്കാരിന്റെ ഖജനാവ് നിറക്കാനുള്ള ടാർഗറ്റ് നൽകി പിഴയെന്ന പേരിൽ ജനങ്ങളെ പിഴിയുന്ന വാർത്തകൾ വന്നിട്ടും രാഷ്ട്രീയ പാർട്ടികളോ മാമാ മാധ്യമങ്ങളോ അധികം പ്രതികരിച്ചു കാണുന്നില്ലെന്നതാണ് അതിശയകരമാകുന്നത് .

കഴിഞ്ഞ 25 വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന എനിക്ക് നേരിട്ട അനുഭവമാണിത്. എന്റെ അടുത്ത ബന്ധുക്കളായ മൂന്നു പേരിൽ ഒരാൾക്ക് ആദ്യ വാക്സിൻ എടുക്കാനായി കൊല്ലം ജില്ലയിലെ പുത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ 950 രൂപ നൽകേണ്ടി വന്നപ്പോൾ മറ്റു രണ്ടു പേർക്ക് രണ്ടാം ഗഡു എടുക്കാനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 1500 രൂപയുമാണ് നൽകേണ്ടിവന്നത്. ഇൻജെക്ഷൻ സ്റ്റോക്കില്ലെന്നു പറഞ്ഞ്‌ അല്ലെങ്കിൽ മറിച്ചു വിറ്റ് കമ്മീഷൻ തട്ടുന്ന ഏർപ്പാടായി മാറിയോ എന്ന ചോദ്യമാണിപ്പോൾ പൊതുസമൂഹം ഉയർത്തുന്നത്.

 

കോവിഡ് മഹാമാരിയിൽ ജനങ്ങളെ കുത്തിവെപ്പിനായി തെക്കോട്ടും വടക്കോട്ടും ഓടിച്ച് അതിനിടയിൽക്കൂടി പിഴ ഈടാക്കുന്ന സമീപനം ഒരു സർക്കാരിനും ഭൂഷണമല്ല എന്ന് പറയേണ്ടി വരുന്നു.എന്തെന്നാൽ കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന മരുന്നാണിത്.അതിലാണ് കേരളം രാഷ്ട്രീയം കളിക്കുന്നത്.ഇനി കിറ്റ് കിട്ടാതിരുന്നാലോ എന്ന് കരുതിയാകും ജനങ്ങൾ വായ് മൂടിക്കെട്ടി കണ്ണീരൊഴുക്കുന്നത്. ചോദിക്കാനും പറയാനും ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ലാത്ത അവസ്ഥയാണിവിടെ.