കേരളത്തിൽ വിധിയെഴുത്ത്…ഇനി രണ്ട് ദിവസം മാത്രം:

കേരളത്തിൽ വിധിയെഴുത്ത്…ഇനി രണ്ട്  ദിവസം മാത്രം:

പലരും കരുതുന്ന  ഒരു സംഗതിയുണ്ട്.ഈ തെരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ളതാണെന്ന് .എന്നാൽ അങ്ങനെയല്ല എന്ന് മനസിലാക്കുക.ലോക്സഭാ അംഗങ്ങളെയാണ് ഈ  വിധിയെഴുത്തിലൂടെ നാം തിരഞ്ഞെടുക്കുന്നത്.അപ്പോൾ എന്താണ് നാം ചെയ്യേണ്ടത്….അതാണ് പ്രധാന സംഗതി… കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്വാസ ആചാര സംരക്ഷണങ്ങൾ ലഭിക്കാതെ കേരളത്തിലെ വിശ്വാസി സമൂഹം ഏറെ ദുരിതങ്ങൾഅനുഭവിച്ചു. എന്നിട്ടോ… തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ജനപ്രതിനിധികൾ സഹായത്തിനുണ്ടായോ..? അപ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നുള്ളവരെ… ഭയ ഭീതിയില്ലാതെ… മനസാക്ഷിക്ക് ചേർന്നവരെ…  പുതുതായി തിരഞ്ഞെടുക്കാനുള്ള സുവർണാവസരമാണ് ഇന്ത്യയിലെ ഓരോ പൗരനും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതായത് പ്രധാനമന്ത്രിയല്ല നമുക്ക് വേണ്ടി ഇവിടെ വന്നു പ്രവർത്തിക്കുന്നത്. നമ്മുടെ മണ്ടലത്തിൽ നമുക്കൊപ്പം നിന്ന് പ്രവർത്തിക്കുകയും , നമ്മുടെ വിശ്വാസങ്ങളായാലും  ആചാരങ്ങളായാലും അതിന്റെ സംരക്ഷണത്തിന് കൂടെ നിൽക്കുമെന്നുള്ളവരെയും ,നാടിന്റെ വികസനം നടത്തുമെന്നുറപ്പുള്ളവരെയും, അഴിമതിയും സ്വജന പക്ഷപാതം നടത്താത്തവരെയും ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. പാർട്ടിക്കതീതമായ നല്ല സ്ഥാനാർതഥികളെയാവണം തെരഞ്ഞെടുക്കേണ്ടതെന്നർത്ഥം . മാത്രവുമല്ല ഒരു പാർട്ടിയുടെ സ്ഥാനാർത്തിയായി നിന്നുകൊണ്ട് ഒടുവിൽ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് മറിച്ചു  നൽകുന്നതും തെറ്റാണെന്നറിയുക.എന്തെന്നാൽ ഇതിലൂടെ മെച്ചപ്പെട്ട ജനപ്രതിനിധിയുടെ ജയത്തിനു പകരം സംഭവിക്കുന്നത് മറ്റൊരു ദുരവസ്ഥയാകും.                                  വോട്ട് ജനങ്ങളുടെ വജ്രായുധമാണ്. അത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ നമുക്കും നാടിനും ഗുണപ്രദമാവുകയുള്ളു….എന്ന മുൻകാല അനുഭവം കൂടി കണക്കിലെടുത്ത് ..നിർഭയം വോട്ട് രേഖപ്പെടുത്തുക. (kaladwani  desk )