വളരെ നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ; മോദിയുടെ വാക്കുകൾക്ക് കയ്യടിച്ച് പ്രതിപക്ഷവും:
ഏതൊരു ഇന്ത്യൻ പൗരൻ , രാജ്യത്ത് എവിടെയായാലും ഏതെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ ഇന്ത്യ രാജ്യം മുഴുവൻ അയാളുടെ കൂടെ നിൽക്കുമെന്നും അത് യാതൊരു വിധ ജാതി മത ചിന്തകൾക്കും ഉപരിയായിരിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത് കോൺഗ്രെസ് നേതാവായ കപിൽ സിബലാണ്. ഇത്രയും നാൾ കേൾക്കാൻ കൊതിച്ച വാക്കുകളാണെന്നാണ് അദ്ദേഹം മോദിയുടെ വാക്കുകളെ പിന്തുണച്ച് കൊണ്ട് പറഞ്ഞത്.
രാജ്യത്ത് പുതുക്കിപ്പണിത ജാലിയൻ വാലാ ബാഗ് സ്മാരകം ഉത്‌ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്രകാരം പറഞ്ഞത്.
ദേവി ശക്തി എന്ന ദൗത്യത്തിലൂടെയും നയതന്ത്ര രംഗത്തെ പല നൂതന മാര്ഗങ്ങളിലൂടെയും വിപരീത പരിതസ്ഥിയിലും അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ട് വന്ന രീതി ലോകത്തിനു തന്നെ മാതൃകയായതാണല്ലോ.