കരിപ്പൂരിൽ വീണ്ടും കോടികളുടെ മലദ്വാര സ്വര്‍ണ്ണക്കടത്ത്; ഷെഫീഖും സുബൈറ ദമ്പതികൾ പിടിയില്‍, പിടിച്ചെടുത്തത് 292 പവന്‍:

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമത്തിൽ 292 പവന്‍ സ്വര്‍ണവുമായി ദമ്പതികള്‍പിടിയിൽ . ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ…. കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മഠത്തില്‍ ഷെഫീഖ്, ഭാര്യ സുബൈറ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

2343.310 ഗ്രാം സ്വര്‍ണം ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള നാല് പാക്കറ്റുകളില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സിപിഡി കാലിക്കറ്റ് ടീമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഷെഫീഖില്‍ നിന്നും 146.29 പവന്‍ (1170.380 ഗ്രാം) സ്വര്‍ണ്ണ മിശ്രിതവും ഭാര്യ സുബൈറയില്‍ നിന്ന് 146.61 പവനും (1172.930) ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.