മോന്സൺ വിവാദം ; പിന്നാലെ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു; ഭാര്യയുടെ ചികിത്സാർഥമെന്നു വിശദീകരണം:
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാർഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം.
മോന്സൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ ശേഷം ബെഹ്റ ഓഫീസിലെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനം ഓഫീസിലെത്തിയത്.മോന്സൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ ബെഹ്റ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.