മയക്കുമരുനിന്റെ നിലക്കാത്ത ഒഴുക്ക്; അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ച 175 കോടിയുടെ ഹെറോയിൻ മുംബൈയിൽ പിടികൂടി:
മുംബൈ: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വീണ്ടും മയക്കുമരുന്നിന്റെ ഒഴുക്ക് തുടരുന്നതായി റിപ്പോർട്ട്. അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്ത 25 കിലോഗ്രാം ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മുംബൈ യൂണിറ്റ് പിടിച്ചെടുത്തു. കാണ്ഡഹാറിൽ നിന്നുള്ള കണ്ടെയ്നർ മുംബൈയിലെത്തിയത് കടുകെണ്ണ എന്ന നിലയിലാണ്. എന്നാൽ ഡിആർഐ നടത്തിയ വിശദ പരിശോധനയിൽ അഞ്ച് കാനുകളിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. 175 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരാളെ ഇതുമായി ബന്ധപ്പെട്ട് ഡി ആർ ഐ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.
മഹാരാഷ്ട്രയിലെ നേവ ഷേവാ തുറമുഖത്തു നിന്നാണ് ഡിആർഐ (DRI) കണ്ടയ്നർ പിടികൂടിയത്. പുറമെ പരിശോധിച്ചപ്പോൾ കടുകെണ്ണ എന്നാണ് ആദ്യം അന്വേഷണ സംഘം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഹെറോയിൻ ആണെന്ന് മനസിലായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി നഗരങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ലഹരിമരുന്ന് പിടികൂടിയത്. ഇതോടെ അന്വേഷണ സംഘങ്ങൾ.
പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ..