സചിന്‍ ബിര്‍ല ബി.ജെ.പിയില്‍; ഇതോടെ കോണ്‍ഗ്രസ്​ വിട്ടത് 27ാമത്തെ ​ മധ്യപ്രദേശ് എം എൽ എ :

സചിന്‍ ബിര്‍ല ബി.ജെ.പിയില്‍; ഇതോടെ കോണ്‍ഗ്രസ്​ വിട്ടത് 27ാമത്തെ ​ മധ്യപ്രദേശ് എം എൽ എ :

സചിന്‍ ബിര്‍ല ബി.ജെ.പിയില്‍; ഇതോടെ കോണ്‍ഗ്രസ്​ വിട്ടത് 27ാമത്തെ ​ മധ്യപ്രദേശ് എം എൽ എ :

ഭോപാല്‍: മധ്യപ്രദേശിൽ നിന്ന് ഒരു എം എൽ എ കൂടി ബി ജെ പി യിൽ ചേർന്നു. സച്ചിൻ ബിർള യാണ് ബിജെപിയിൽ ചേർന്നത് .ഇതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌​ മുതല്‍ ഇതുവരെ 27​ാമത്തെ എം.എല്‍.എയാണ്​ മധ്യ​പ്രദേശില്‍ കോൺഗ്രസ്സിൽ നിന്ന് ബിജെപി യിൽ എത്തുന്നത്.

2020 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ആറ് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു.ഖണ്ട്​വ ലോക്​സഭ ​ഉപതെരഞ്ഞെടുപ്പ്​ റാലിയില്‍ വെച്ച്‌​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാ​ന്‍റെ സാന്നിധ്യത്തിലാണ്​ സചിന്‍ ബിര്‍ല ബി.ജെ.പിയില്‍ ചേര്‍ന്നത്​.

‘2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ ശേഷം, വല്ലഭ ഭവനില്‍ വെച്ച്‌​ തന്‍റെ പേര് വിളിച്ച്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസാരിക്കുകയും മണ്ഡലത്തിലെ വികസന പ്രശ്​നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്​തപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. ഇപ്പോള്‍ 55 ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു” -ബിര്‍ല പറഞ്ഞു.