പ്രതിപക്ഷനേതാവ് വി ഡി സതീശനും സംഘവും അട്ടപ്പാടിയിൽ:
അട്ടപ്പാടി; പ്രതിപക്ഷനേതാവ് വി ഡി സതീശനും സംഘവും അട്ടപ്പാടിയിൽ ശിശു മരണങ്ങൾ ഉണ്ടായ ഊരുകൾ സന്ദർശിച്ചു.അട്ടപ്പാടിയിലെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനാണ് പ്രതിപക്ഷനേതാവും സംഘവും അട്ടപ്പാടിയിൽ എത്തിയത് . അട്ടപ്പാടിയോടുള്ള സർക്കാർ അവഗണന തുറന്നു കാട്ടുന്നതിനു കൂടെയായിരുന്നു വി ഡി സതീശന്റെ സന്ദർശനം .
രാവിലെ 8 മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു ,സുധീഷ് ദമ്പതികളെ കണ്ടു . തുടർന്ന് പാടവയിൽ ഊരിലും കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും സന്ദർശനം നടത്തി .