വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ഹെലികോപ്ടര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു:

വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ഹെലികോപ്ടര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു:

വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ഹെലികോപ്ടര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു:

നീലഗിരി: സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമടക്കം 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തം നടന്ന തമിഴ്‌നാട്ടിലെ കൂനൂരില്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയെത്തി. ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയര്‍ ചീഫ് മാര്‍ഷല്‍, ഡി.ജി.പി സൈലേന്ദ്ര ബാബുവിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കുനൂരിലെത്തിയത്.

ഖത്തര്‍ സന്ദര്‍ശനത്തിലായിരുന്ന വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഫ്.ജനറല്‍ ചാന്ദി പ്രസാദ് മൊഹന്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് മടങ്ങി. അപകടത്തെ കുറിച്ച്‌ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.