കെ.റെയിൽ; മഞ്ഞ കുറ്റിയടിയുമായി ഇനി കണ്ടുപോകരുതെന്നു സര്ക്കാരിനോട് ഹൈക്കോടതി:
കെ.റെയിൽ പദ്ധതിയിൽ ഒരുപാട് അഴിമതിയ്ക്ക് സാധ്യതയും,വിമര്ശനങ്ങളും, ആത്‌മഹത്യാ ഭീഷണിയും കനത്ത പ്രതിഷേധങ്ങളും ഒക്കെയുണ്ടായിട്ടും …കെ റെയിലിന്റെ ചക്രം കൈവിടാതെ ഏതുവിധേനയും കെ.റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് വാശിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് രാജ്യ സ്‌നേഹികളായ ചിലർ ഈ പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത് .
ഒരിക്കലും നടക്കാനിടയില്ലാത്ത ,അശാസ്ത്രീയമായ …കേരളത്തെ തന്നെ വെട്ടിമുറിച്ച് അഴിമതിയ്ക്കു കളമൊരുക്കുന്ന ഈ പദ്ധതിക്കെതിരെ ഇപ്പോൾ ഹൈക്കോടതിയും ഇടപ്പെട്ടിരിക്കുന്നു. പദ്ധതി സർവ്വേ നിർത്തിവയ്ക്കാനൊന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. എന്നാൽ പ്രധാനമായ ഉത്തരവുണ്ടാവുകയും ചെയ്തു. അതായത് കെ റെയിലിന്റെ മഞ്ഞകുറ്റിയുമായി വീടുകളിലും ,അടുക്കളയിലും, ഉറങ്ങുന്നിടത്തും രാത്രിയെന്നു പോലും നോക്കാതെ കയറിയിറങ്ങി കുറ്റിയടിക്കുന്ന ഏർപ്പാട് ഇനി പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത് .അതെ അതൊരു നല്ല കാര്യം തന്നെയാണ്.സാധാരണക്കാരന്റെ തലയിൽ തൂങ്ങിനില്ക്കുന്ന ഡെമോക്ലീസിന്റെ ഈ വാൾ മൂലം ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടവർ ഏറെയാണ്. ഹൈക്കോടതി വിധി അവരെ സംബന്ധിച്ചിടത്തോളം ആശ്വാസം തന്നെയാണ്. ജനങ്ങൾക്ക് ഇനിയെങ്കിലും സ്വസ്ഥമായുറങ്ങാമല്ലോ.
ഈ അവസരത്തിൽ മറ്റൊരു കാര്യം കൂടി പറയട്ടെ. കാർഷിക നിയമം ജനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പിൻവലിച്ചില്ലേ.. അതിലും വലുതല്ലല്ലോ ഇത്.