ദേ കിടക്കുന്നു… കെ റെയിൽ.!! കെ റെയിലിന്റെ അന്ത്യം കുറിച്ച് കേന്ദ്ര സർക്കാർ:
കെ-റെയില്‍ പദ്ധതി അപ്രസക്തം : സില്‍വര്‍ ലൈനിനേക്കാള്‍ വേഗതയുള്ള മൂന്നാം ലൈനുമായി ഇന്ത്യന്‍ റെയില്‍വേ…
വീണിതല്ലോ കിടക്കുന്നു സിൽവർ ലൈൻ..!!
കേരളം കൊണ്ടുവന്നിട്ടുള്ള സിൽവർ ലൈൻ അർധ – അതിവേഗ പാതയേക്കാൾ സഞ്ചാരവേഗത കൂടിയ മൂന്നാം പാതയുമായി ദക്ഷിണ റെയില്‍വേ രംഗത്ത്. മണിക്കൂറില്‍ 160 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാതയുടെ ആദ്യഘട്ടം എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഇതിനായി 1500 കോടി രൂപ അനുവദിച്ചു. 2025 ആവുമ്പോൾ രാജ്യത്തെ മുഴുവൻ ട്രെയിനുകളുടെയും വേഗത 160 കിലോമീറ്ററായി ഉയര്‍ത്തുന്നതിൻ്റെ ഭാഗമായാട്ടാണ് ഇത്തരമൊരു പദ്ധതി
ഇപ്പോഴുള്ള ഡബിള്‍ ലൈന്‍ കൂടാതെ മൂന്നാം ലൈന്‍ സംസ്ഥാനമാകെ നിര്‍മ്മിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പദ്ധതിക്ക് ആദ്യഗഡു പണം അനുവദിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈനിൻ്റെ പ്രസക്തി എന്താണെന്ന ചോദ്യം നിലനിൽക്കുന്നു.
കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കുന്ന കെ റെയിൽ പദ്ധതിയെ എന്ത് വിലകൊടുത്തും നടപ്പിലാക്കും എന്ന മുൻവിധിയോടെ നീങ്ങുന്ന കേരള സർക്കാരിന് ഏറ്റ തിരിച്ചടിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച മൂന്നാം ലൈൻ റെയിൽവേ പദ്ധതി. ഇതിന്റെ ഭാഗമായി റയിൽവെയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്നതു ഇന്ത്യൻ റെയിൽ വേയുടെ ഏറ്റവും വലിയ പദ്ധതിയായ മൂന്നാം ലൈൻ പദ്ധതിയാണ്. തിരുവനന്തപരം തൊട്ടു കാസർകോട് വരെയുള്ള ഈ പദ്ധതി രാജ്യത്താകമാനം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ്. കൊറോണയും അതുമൂലമുള്ള ചില ഘടകങ്ങളും മൂലം അല്പം നീണ്ടു പോയിയെന്നു മാത്രം.അതുകൊണ്ടു തന്നെ കെ റെയിൽ പദ്ധതി ലക്ഷ്യ പ്രാപ്തിയിലെത്തില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.മാത്രവുമല്ല ജനദ്രോഹകരമായ കെ റെയിൽ പദ്ധതിക്കെതിരെയാണ് ഭൂരിഭാഗം ജനങ്ങളും.കെ റെയിൽ പദ്ധതിക്കിതു വരെയും കേന്ദ്രാനുമതി ലഭിച്ചിട്ടുമില്ലെന്നറിയുക.
കെ റെയിലിനെ അപേക്ഷിച്ച് മൂന്നാം ലൈനിനു സവിശേഷതകൾ ഏറെയാണ്. ഒന്നാമത് ഈ പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കണ്ട. ഭൂരിഭാഗവും റെയിൽവെയുടെ സ്ഥലത്തുകൂടിയാണ് ലൈൻ പോകുന്നത്. അഥവാ ഒഴിപ്പിക്കേണ്ടി വന്നാലും അത് നാമമാത്രമാണ് താനും. രണ്ടാമത് 2025 ഓട് കൂടി റയിൽവെയുടെ സ്പീഡ് 165 കിമി ആയി ഉയർത്തുന്ന പ്രക്രിയ പൂർത്തിയാകും.അങ്ങനെ വരുമ്പോൾ കെ റെയിലിനു ഇരുന്നൂറ് എന്ന സ്പീഡ് പറയുന്നുണ്ടെങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 മാത്രമേ ഉണ്ടാവുകയുള്ളു എന്നത് പരസ്യമായ രഹസ്യമാണ്.അപ്പോൾ ചിന്തിക്കേണ്ടത് ഇതാണ്… ചെലവ് കുറഞ്ഞ ,ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത, കെ റെയിലിനേക്കാൾ വേഗതയുള്ള ,അഴിമതി രഹിതവും ,സുതാര്യവുമായ,എല്ലാ വിധ നിർമ്മാണ സംവിധാനങ്ങളുമുള്ള ഇന്ത്യൻ റെയിൽവെയുടെ മൂന്നാം ലൈനാണോ …. അതോ നിർമാണം എന്തെന്ന് പോലും അറിയാത്ത,സുതാര്യതയില്ലാത്ത, കേന്ദ്ര പദ്ധതിയെക്കാൾ എത്രയോ അധികം കോടികൾ ചെലവ് വരുന്ന , ജനങ്ങൾ എതിർത്തിട്ടും ജനങ്ങളുടെ മേൽ ആരുടെയൊക്കെയോ ലാഭത്തിനു വേണ്ടി അടിച്ചേൽപ്പിക്കുന്ന കെ റെയിൽ ആണോ നല്ലതു എന്ന് ജനങ്ങൾ ആലോചിക്കുന്നത് നല്ലതായിരിക്കും…എന്നാണു പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.
കെ റെയിൽ പദ്ധതിക്കിതു വരെയും കേന്ദ്രാനുമതി ലഭിച്ചിട്ടുമില്ലെന്നറിയുക.