ബജറ്റ് 2022 . രാജ്യ വികസനത്തിനായുള്ള ജനകീയ ബജറ്റ് ;2022–23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ:

ബജറ്റ് 2022 .   രാജ്യ വികസനത്തിനായുള്ള ജനകീയ ബജറ്റ് ;2022–23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ:

ബജറ്റ് 2022 . രാജ്യ വികസനത്തിനായുള്ള ജനകീയ ബജറ്റ് ;2022–23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ:

ഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.

2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കും .

2.73 ലക്ഷം കോടി രൂപ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കിവയ്ക്കും .

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പിലാക്കും .

എൽഐസി ഉടൻ സ്വകാര്യവൽക്കരിക്കും.

വ്യവസായങ്ങൾക്കു പിന്തുണ നൽകുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി പദ്ധതി 2023 വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വർധിപ്പിച്ചു.

ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നല്‍കും.

ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുന്നു. ഇനിമുതൽ തെറ്റ് തിരുത്തി ഫയല്‍ ചെയ്യാം

വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും .

ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും.

പോസ്റ്റ് ഓഫീസുകള്‍ ഇനി കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക്.

ഈ വര്‍ഷം ഒന്നര ലക്ഷം പോസ്റ്റോഫീസുകള്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും. ഇതോടെ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎമ്മുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ഓണ്‍ലൈനായി ബാങ്കിങ് ഇടപാട് നടത്താനും അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കും.ഓണ്‍ലൈന്‍ ഇടപാട്, എടിഎം, മൊബൈല്‍ ബാങ്കിങ്, മറ്റു ബാങ്കുകളില്‍ നിന്നും നേരിട്ട് പണമിടപാട് നടത്തല്‍ തുടങ്ങിയ സംവിധാനങ്ങളും പോസ്റ്റ് ഓഫീസ് ബാങ്കില്‍ ഉള്‍പ്പെടുത്തും.

5ജി ഇന്റർനെറ്റ് ഈ വർഷം തന്നെ. ഇതിനായി 5ജി സ്പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികൾക്ക് 5ജി ലൈസൻസ് നൽകും.

ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും.

ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട് ഉടൻ.

നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാർ. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും. അഞ്ചു നദീസംയോജനപദ്ധതികൾ ഉടൻ നടപ്പാക്കും.

2 ലക്ഷം അങ്കണവാടികൾ നവീകരിക്കും.

ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും.

പിഎം ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും.

നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസനം കൊണ്ടുവരും.

റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും.

മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി.

നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി.

വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ.

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും സാമ്പത്തിക മുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചതായും ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ബജറ്റിനെ ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. ബജറ്റിനുശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ പര്‍വ്വത മേഖലകള്‍ക്കായി പ്രഖ്യാപിച്ച പര്‍വത് മാല പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദീര്‍ഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ പാകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷങ്ങളാകട്ടെ അവരുടെ ദീർഘ ദൃഷ്ടി സ്ഥിരം കുറ്റപ്പടുത്തലുകളിൽ തന്നെ നിൽക്കുകയാണുണ്ടായത്.

ജനപ്രിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമനും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ… Subhash Kurup..Chief Editor,Kaladwani news and Kaladwani masika. courtesy…..