ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് അയച്ചില്ലെങ്കിൽ സംസ്ഥാനത്തേക്ക് അന്വേഷണ കമ്മീഷനെ അയക്കും…ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ:

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് അയച്ചില്ലെങ്കിൽ സംസ്ഥാനത്തേക്ക് അന്വേഷണ കമ്മീഷനെ അയക്കും…ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ:

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് അയച്ചില്ലെങ്കിൽ സംസ്ഥാനത്തേക്ക് അന്വേഷണ കമ്മീഷനെ അയക്കും…ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്നതു WCC യുടെ ആവശ്യമായിരുന്നെന്നു മന്ത്രി പി രാജീവ്:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്തു വിടണമായിരുന്നു. പരാതിക്കാര്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്, എന്നാല്‍ എന്നാൽ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്കാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു.

വനിതാ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ വിഷയം നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ഒരു തൊഴിലിടമെന്ന നിലയിൽ കേരളത്തിലെ സിനിമാമേഖലയിലെ പലവിധങ്ങളായ പീഠനങ്ങൾ ഇതര പ്രശ്നങ്ങള്‍ എന്നിവ പഠിക്കുന്നതിന് വേണ്ടി നിയോഗിച്ച അന്വേഷണ കമ്മിഷനാണ് ഹേമ കമ്മീഷൻ. റിപ്പോർട്ട് കൈമാറിയില്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സംഘത്തെ അയക്കുമെന്നും ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സംസ്ഥാനത്തെത്തി പരിശോധന നടത്തുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.

ഇതിനിടയിലാണ് സംസ്ഥാന മന്ത്രി പറഞ്ഞ ഒരു വെളിപ്പെടുത്തൽ തന്നെ വിവാദമായിരിക്കുന്നത്.. ഒപ്പം തന്നെ WCC എന്ന സിനിമാ സംഘടനയുടെ വിശ്വാസത്തെയും കരിനിഴലിലാക്കിയിരിക്കുന്നത്.