രാഹുലിന് പ്രവേശനാനുമതി നിഷേധിച്ച്‌ ഉസ്മാനിയ സര്‍വകലാശാല:

രാഹുലിന് പ്രവേശനാനുമതി നിഷേധിച്ച്‌ ഉസ്മാനിയ സര്‍വകലാശാല:

രാഹുലിന് പ്രവേശനാനുമതി നിഷേധിച്ച്‌ ഉസ്മാനിയ സര്‍വകലാശാല:

Usmaniya University says  No to Rahul Gandhi:

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച്‌ ഉസ്മാനിയ സര്‍വകലാശാല. അധികൃതരുടെ നടപടിയില്‍ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ പ്രതിഷേധത്തിലാണ്.സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഈ മാസം ആറ്, ഏഴ് തിയതികളില്‍ തെലങ്കാനയിലെ വാറങ്കലില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടക്കുന്നുണ്ട്. അഞ്ചുലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഇതിനിടയില്‍ ഉസ്മാനിയ സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനാണ് സര്‍വകലാശാലാ വൃത്തങ്ങള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.

കാംപസില്‍ രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അക്കാദമികേതരമായ മുഴുവന്‍ പരിപാടികളും വിലക്കിക്കൊണ്ട് 2017ല്‍ സര്‍വകലാശാലാ നിര്‍വാഹക സമിതി പ്രമേയം പാസാക്കിയതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.അതിനാൽ കാംപസിനകത്ത് രാഷ്ട്രീയ പരിപാടികള്‍ അനുവദിക്കില്ലെന്നാണ് അനുമതി നിഷേധിക്കാന്‍ കാരണമായി അധികൃതര്‍ നല്‍കുന്ന വിശദീകരണം. courtesy …