കെ എസ് ശബരീനാഥന് ജാമ്യം:

കെ എസ് ശബരീനാഥന് ജാമ്യം:

കെ എസ് ശബരീനാഥന് ജാമ്യം:

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ അറസ്റ്റിലായ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ കെ എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസിലെ നാലാം പ്രതിയായ ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ഗൂഢാലോചനയിൽ ശബരീനാഥനാണ് ‘മാസ്റ്റർ ബ്രെയി’നെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ അറസ്റ്റ് നിയമപരമല്ലെന്നായിരുന്നു ശബരീനാഥൻ്റെ വാദം.ശബരീനാഥൻ്റെ അറസ്റ്റ് നിയമപരമല്ലെന്ന് വാദിച്ച പ്രതിഭാഗം അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയെ അറിയിച്ചു.  ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ശബരീനാഥനെ അറസ്റ്റു ചെയ്തത്. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി പോലീസ് ശബരീനാഥന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് രാവിലെ 10.35 ന് ശബരീനാഥൻ സ്റ്റേഷനിൽ എത്തി. 10.40 ന് ശംഖുമുഖം എസ്പിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇതിനിടെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. 11 മണിക്ക് മുൻകൂർ ജാമ്യാപേക്ഷയുടെ വാദം ആരംഭിച്ചു. എന്നാൽ ശബരീനാഥൻ്റെ അറസ്റ്റു രേഖപ്പെടുത്തിയതായി 11.10 ഓടെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദം ആരംഭിച്ചപ്പോൾ ശബരിനാഥൻ്റെ അറസ്റ്റ് പാടില്ലെന്ന് കോടതി പോലീസിനെ അറിയിച്ചിരുന്നു. 10.50 ന് പോലീസ് അറസ്റ്റു രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിക്കുകയായിരുന്നു.kaladwani news