S.S.L.C പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11

S.S.L.C  പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 98.11 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 37,334 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 97.84 ആയിരുന്നു വിജയ ശതമാനം.ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ട(99.33) ജില്ലയിലും കുറവ് വയനാട് (93.22) ജില്ലയിലുമാണ്.1631 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.ഇതില്‍ 599 സര്‍ക്കാര്‍ സക്ലൂളുകളും, 713 എയ്ഡഡ് സ്‌കൂളുകളും, 313 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു