ഹിരോഷിമാ ദിനം വൈവിധ്യതകളോടെ ആചരിച്ച് … വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷകൾ ഉണർത്തുന്ന നരവൂർ എൽ പി സ്കൂൾ:
സമാധാനത്തിന്റെ സന്ദേശവുമായി കുഞ്ഞുമാലാഖമാരുടെ അംഗൻവാടി സന്ദർശനം:
ലോകം കൂടുതൽ കൂടുതൽ അശാന്തിയുടെ പിടിയിലമരുമ്പോൾ , ഓരോ മനുഷ്യമനസിലും സമാധാനത്തിന്റെ സന്ദേശമെത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
ഹിരോഷിമ ദിനത്തിൽ കുഞ്ഞു മനസുകളിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായി, നരവൂർ സൗത്ത് എൽ പി സ്കൂളിലെ കുട്ടികൾ തൂവെള്ള വസ്ത്രം ധരിച്ച്, വെള്ള സഡാക്കോ കൊക്കുകളും , കൈ നിറയെ സമ്മാനങ്ങളും , മധുരവുമായാണ് സ്കൂൾ പരിസരത്തെ അംഗൻവാടികളിൽ എത്തിയത്.
കൊച്ചു ചേട്ടൻമാരേയും ചേച്ചി മാരേയും കണ്ടപ്പോൾ കുഞ്ഞു കണ്ണൂകളിൽ ആദ്യം അമ്പരപ്പായിരുന്നു, സഡാക്കോയും, സമ്മാനവും, ലഡുവും നൽകിയപ്പോൾ അത് ആഹ്ലാദത്തിന് വഴിമാറി …..
നരവൂർ സൗത്ത്, നരവൂർ സിറ്റി, കക്കാട്, മുതിയങ്ങ , കളരിത്താഴ , കാര്യാട്ടുപുറം ശിശുമന്ദിരം, കൊളുത്തുപറമ്പ, നരവൂർപാറ തുടങ്ങി പത്തോളം അംഗൻവാടികളിലായാണ് നരവൂർ സൗത്ത് എൽപി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം ഹിരോഷിമ ദിനം ആചരിച്ചത്.
ഹെഡ്മാസ്റ്റർ പി വി ദിജേഷ്. സോഷ്യൽ ക്ലബ്ബ് കൺവീനർ കെ. ദിപിൻ , സി. റജിൻ , എ.കെ യജുഷ, വി. രഗില എന്നിവർ നേതൃത്വം നൽകി. kaladwani news