കൊച്ചി:ശ്രീലങ്കൻ ഭീകരാക്രമണത്തെ തുടർന്ന് നടന്നു വരുന്ന അന്വേഷണത്തിൽ അറസ്റ്റിലായ റിയാസ് അബുബക്കർ കൊടുങ്ങല്ലൂരിലെ ഒരു പെയിന്റ് കടയിൽ ജോലി ചെയ്തിരുന്നതായി കടയുടമയുടെ വെളിപ്പെടുത്തൽ .2018 ജൂലൈ 16 മുതൽ 21 വരെ റിയാസിവിടെ ജോലി ചെയ്തിരുന്നു. എന്നാൽ പെരുമാറ്റം സംശയാസ്പദമായി തോന്നിയതിനാൽ ഇയാളെ കടയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.പിന്നീട് കുറച്ച് നാൾ കൂടി റിയാസ് ഇവിടെ അത്തർ കച്ചവടക്കാരനായി കഴിഞ്ഞിരുന്നുവെന്നാണ് വിവരം.