വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി:

വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി:

വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി:

കവരത്തി: വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപിയ്‌ക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്നലെ സെക്രട്ടേറിയേറ്റ് യോഗം ചേർന്നിരുന്നു. ഇതിലാണ് തീരുമാനം.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിന്നുള്ള എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കാൻ തീരുമാനിച്ചതായി സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഫൈസലിന് ശിക്ഷ വിധിച്ച ജനുവരി 11 മുതൽ ഈ ഉത്തരവ് നടപ്പാക്കും. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാംവകുപ്പുമായി ചേർത്ത് നിർത്തി ആർട്ടിക്കിൾ 102 (1) (e) യുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

2009 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് കൂടിയായ മുഹമ്മദ് ഫൈസലിന് തടവ് ശിക്ഷ വിധിച്ചത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ മുൻ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മകളുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ പടനാഥ് സാലിഹിനെ ആക്രമിച്ച സംഭവത്തിലാണ് കേസ്. 10 വർഷത്തേക്കാണ് കവരത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ 1 ലക്ഷം രൂപ പിഴയീടാക്കാനും നിർദ്ദേശമുണ്ട്.news desk kaladwani..courtesy